Connect with us

Kozhikode

കോടഞ്ചേരി ദഅവ കോളേജ് വിദ്യാർത്ഥികൾക്ക് ശ്രീനഗറിൽ സ്വീകരണം നൽകി

Published

|

Last Updated

ശ്രീനഗർ: ഹിന്ദ് സഫർ യാത്രയുടെ പ്രചോദനമുൾകൊണ്ട് കോഴിക്കോട് കോടഞ്ചേരി ദഅവ കോളേജ് വിദ്യാർത്ഥികൾ യു കെ ഷംസുദ്ദീൻ സഖാഫിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രക്ക് ശ്രീനഗറിൽ സ്വീകരണം നൽകി.
എസ് എസ് എഫ് ദേശീയ പ്രസിഡന്റ്‌ ഷൗക്കത്ത് നഈമിയുടെ നേതൃത്വത്തിലുള്ള യാസിൻ ഇസ്ലാമിക് സയൻസ് കോളേജിൽ നടന്ന സ്വീകരണ പരിപാടി പ്രിന്‍സിപ്പല്‍ മാജിദ് അസ്ഹരി പുളിയക്കോട് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് സാലിഹ് അദനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മഖ്ബൂൽ മലിക്,  പി.കെ.സി.മുഹമ്മദ് മാസ്റ്റർ, സി.പി.ഷെഫീഖ് അസ്ഹരി, ഹാസിഫ് അഹമ്മദ് ഭട്ട്, ഹബീബ് റഹ്മാൻ മാസ്റ്റർ, റാഷിദ് അദനി ചെമ്മലശ്ശേരി, ഇംതിയാസ് ഭട്ട് എന്നിവർ പ്രസംഗിച്ചു.