Connect with us

National

ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; മധ്യപ്രദേശില്‍ പിടികൂടിയത് 281 കോടിയുടെ പണം

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ രണ്ട് ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 281 കോടിയുടെ അനധികൃത പണം. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വിശ്വസ്തരുടേയും സുഹൃത്തുക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയത്. വളരെ വ്യാപകവും സംഘടിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കള്ളപ്പണത്തിന്റെ ഒരു ഭാഗം പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിലേക്ക് കൊണ്ടുപോകവെയാണ് പിടികൂടിയതെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഭോപ്പാല്‍, ഇന്‍ഡോര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 52 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. പണത്തിന് പുറമെ 252 കുപ്പി മദ്യം, ആയുധങ്ങള്‍, കടുവത്തോല്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. അതേ സമയം തിങ്കളാഴ്ച രാത്രി ആദായ നികുതി വകുപ്പ് കള്ളപ്പണത്തിന്റെ കണക്ക് പുറത്ത് വിടും മുമ്പ് തിങ്കളാഴ്ച രാവിലെ തന്നെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ 281 കോടി രൂപയുടെ കണക്ക് ട്വീറ്റ് ചെയ്തത് വിവാദമായി. വിജയവര്‍ഗീയയുടെ ട്വീറ്റിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest