Connect with us

Kerala

നെട്ടൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച് രണ്ട് മരണം

Published

|

Last Updated

കൊച്ചി: എറണാകുളത്ത് നെട്ടൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ തടി കയറ്റിവന്ന മറ്റൊരു ലോറിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കന്യാകുമാരി സ്വദേശികളായ ലോറി ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം വെള്ളറടിയില്‍നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ലോറിയാണ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചത്. കടവന്ത്ര അഗ്നിശമന യൂണിറ്റും പോലീസും പ്രദേശവാസികളും ഏറെ നേരം പണിപ്പെട്ടാണ് ലോറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. റോഡരികില്‍ അനധിക്യതമായി ലോറി പാര്‍ക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Latest