Connect with us

Malappuram

ലോറികള്‍ക്കിടയില്‍ കാര്‍ കുടുങ്ങി മൂന്ന്‌ പേര്‍ മരിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട്‌ പനങ്ങാങ്ങരയില്‍ ലോറികള്‍ക്കിടയില്‍ കാര്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു. അരക്കുപറമ്പ് മാട്ടറ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ അഞ്ചു പേരില്‍ മൂന്ന്‌ പേരാണ് മരിച്ചത്.

അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകന്‍ ഹംസപ്പയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഹംസപ്പയും മക്കളായ ബാദുഷയും ഹര്‍ഷീനയുമാണ് മരിച്ചത്. ഭാര്യ റഹീന മകള്‍
ഷിഹാന എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.