Connect with us

Kerala

മലപ്പുറത്ത് മൂന്ന് വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മര്‍ദനം

Published

|

Last Updated

മലപ്പുറം:വണ്ടൂരിന് സമപീം പൂളക്കുന്ന് നാല് സെന്റ് കോളനിയില്‍ മൂന്ന് വയസുകാരിക്ക് ക്രൂര മര്‍ദനമേറ്റു.  മുത്തശ്ശിയാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ദേഹത്ത് അടിയേറ്റ നിരവധി പാടുകളുണ്ട്. ദിവസങ്ങളോളം പട്ടിണിക്കിട്ടതിനെത്തുടര്‍ന്ന് കുഞ്ഞ് അവശനിലയിലാണ്. ഈ കുഞ്ഞിന് പുറമെ മൂന്ന് കുട്ടികള്‍കൂടിയുണ്ട്.

ഇവരേയും മാതാവിനേയും ചെല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തന്റെ മാതാവ് കുട്ടിയെ ക്രൂരമായി മര്‍ദിക്കാറുണ്ടെങ്കിലും പലപ്പോഴും തടയാന്‍ പറ്റാത്ത സ്ഥിതിയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയുടെ സ്ഥിതി കണ്ട അയല്‍വാസികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്.

---- facebook comment plugin here -----

Latest