Connect with us

National

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;മൃതദേഹം പൊതു ശൗചാലയത്തില്‍ ഉപേക്ഷിച്ചു

Published

|

Last Updated

മുംബൈ: ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊതു ശൗചാലയത്തില്‍ ഉപേക്ഷിച്ചു. മുംബൈയിലെ നെഹ്‌റു നഗര്‍ ഭാഗത്തെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ജുഹു പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

Latest