Connect with us

National

ഗ്രഹാം റെയ്ഡ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ഓസീസ് താരം ഗ്രഹാം റെയ്ഡിനെ ഹോക്കി ഇന്ത്യ നിയമിച്ചു. റെയ്ഡ് വൈകാതെ ബെംഗളുരുവില്‍ നടക്കുന്ന സായിയുടെ ദേശീയ ക്യാമ്പില്‍ വെച്ച് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

ഓസ്‌ട്രേലിയിന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന റെയ്ഡ് 1992ല്‍ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ ടീമില്‍ കളിച്ച താരമാണ്. ഓസ്‌ട്രേലിയക്കായി 130 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് റെയ്ഡ്. ഹരേന്ദ്രസിങ്ങിന്റെ പിന്‍ഗാമിയായാണ് റെയ്ഡിന്റെ വരവ്‌

Latest