Connect with us

Gulf

മക്തൂം വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി നിരക്കില്‍ 75 ശതമാനം ഇളവ്

Published

|

Last Updated

ദുബൈ: മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ടാക്‌സി “യാത്രാരംഭ” നിരക്കില്‍ ഏപ്രില്‍ 16 മുതല്‍ ദുബൈ ടാക്‌സി കോര്‍പറേഷന്‍ 75 ശതമാനം ഇളവ് വരുത്തും. അഞ്ച് ദിര്‍ഹമിലാണ് മീറ്റര്‍ തുടങ്ങുക. നേരത്തെ 20 ദിര്‍ഹം ആയിരുന്നു നിരക്ക്. നഗരത്തില്‍ വിവിധ ഭാഗങ്ങളിലേക്ക് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കാളിത്തത്തോടെ ടാക്‌സി സേവനം ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും.

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നവീകരണത്തിനായി ദക്ഷിണ റണ്‍വേ അടച്ചിടുന്നതിനാല്‍ താത്കാലികമായാണ് നിരക്കിളവ്. മെയ് 30 വരെ നിരക്കിളവ് ലഭ്യമാകുമെന്ന് ദുബൈ ടാക്‌സി കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കിലോമീറ്ററിന് 1.75 ദിര്‍ഹം നിരക്കില്‍ മാറ്റമില്ല.

ജബല്‍ അലി ദുബൈ വേള്‍ഡ് സെന്‍ട്രലിലാണ് മക്തൂം രാജ്യാന്തര വിമാനത്താവളം. ഇവിടേക്ക് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും തിരിച്ചും പ്രത്യേക ബസ് സര്‍വീസ് ഉണ്ടായിരിക്കും.
മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 700 ശതമാനം വര്‍ധനവുണ്ടാകുമെന്ന് സി ഇ ഒ ഡോ. യൂസുഫ് മുഹമ്മദ് അല്‍ അലി അറിയിച്ചു.

Latest