Connect with us

Gulf

പത്ത് ലക്ഷത്തിന്റെ സ്വര്‍ണവും വാച്ചും മോഷ്ടിച്ച സംഘത്തെ പിടികൂടി

Published

|

Last Updated

ഷാര്‍ജ: പത്ത് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും വാച്ചുകളും പണവും വില്ലയില്‍ നിന്ന് മോഷ്ടിച്ച കാവല്‍ക്കാരന്‍ ഉള്‍പെടുന്ന അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് പിടികൂടി. വില്ലയുടെ ഉടമസ്ഥനും കുടുംബവും വിദേശത്തേക്ക് അവധി ആഘോഷിക്കാന്‍ പോയ സമയത്താണ്, വില്ലയില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ഏല്‍പിച്ചിരുന്ന ഏഷ്യക്കാരന്‍ നാല് സുഹൃത്തുക്കളുമായി മോഷണത്തിന് പദ്ധതിയിട്ടത്. തുടര്‍ന്ന് പത്തു ലക്ഷം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും വാച്ചുകളും പണവും അപഹരിക്കുകയായിരുന്നു. ഉടമസ്ഥന്‍ വിദേശത്തുനിന്ന് തിരികെയെത്തിയപ്പോഴാണ് മോഷണ വിവരത്തെ കുറിച്ചറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തില്‍ വില്ല സൂക്ഷിപ്പുകാരനെ ആദ്യം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഷാര്‍ജാ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസി പറഞ്ഞു. സംഘത്തെ അറസ്റ്റ് ചെയ്തു മുഴുവന്‍ മോഷണ വസ്തുക്കളും കണ്ടെടുത്തു.

പ്രതികള്‍ അനധികൃത താസമക്കാരാണെന്ന് പോലീസ് അറിയിച്ചു. അനധികൃത താമസക്കാരുമായി ഒരു വിധ ഇടപാടുകളും നടത്തരുതെന്ന് അദ്ദേഹം പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. വീടുകള്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിന് വിദഗ്ധരും അംഗീകൃത കമ്പനികളെ മാത്രമേ ഏല്‍പിക്കാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസ്വാഭിവികമായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest