Connect with us

Gulf

സംഹാരാത്മകമല്ല, സംവാദാത്മകമാണ് ഇന്ത്യന്‍ സംസ്‌കാരം: പി ശ്രീരാമകൃഷ്ണന്‍

Published

|

Last Updated

റിയാദ്: ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത, ജനാധിപത്യത്തെ മാറ്റിമറിക്കുന്ന പുതിയ രീതികളുടെ വഴിത്തിരിവിലൂടെയാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍ .

ഞങ്ങള്‍ പറയുന്നതും നിശ്ചയിക്കുന്നതും മാത്രമാണ് അവസാനവാക്ക് എന്ന നിലപാടെടുക്കുന്നവരുടെ കൈകളിലാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്ന് എത്തി നില്‍ക്കുന്നത്.നിങ്ങള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് സംസാരിക്കണം എന്ന് വരെ അവര്‍ തീരുമാനിക്കുന്നു .ഇന്ത്യ എന്ന ആശയം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്‍പ്പിനായി പ്രതിരോധം തീര്‍ക്കുന്നവരുടെ സമരമാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്നും. ഭാരതത്തില്‍ സംവാദത്തിന്റെയും ജനാധിപത്യത്തിന്റെയും സംസ്‌കാരം ആരുടേയും ഔദാര്യമല്ലെന്നും ആ സംസ്‌കാരത്തിന്റെ പ്രാതിനിധ്യത്തെ നിലനിര്‍ത്തുകയെന്നതാണ് നമ്മള്‍ ഓരോരുത്തരുടെയും കടമയെന്നും അദ്ദേഹം പറഞ്ഞു

സുധാകരന്‍ കല്യാശ്ശേരി അധ്യക്ഷത വഹിച്ചു . പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജ് വര്‍ഗീസ്,ദമ്മാം നവോദയ സെക്രട്ടറി നഈം, ബി.പി രാജീവന്‍, സതീഷ്‌കുമാര്‍, സജീവന്‍ ചൊവ്വ,സൂരജ് പാണയില്‍,പര്‍വേസ് എന്നിവര്‍ സംബന്ധിച്ചു . ഷമീര്‍ കുന്നുമ്മല്‍ സ്വാഗതവും ഷൗക്കത്ത് നിലമ്പൂര്‍ നന്ദിയും പറഞ്ഞു

Latest