Connect with us

Kerala

എം ബി രാജേഷിന്റെ പ്രചാരണ റാലിക്കിടെ വടിവാള്‍: അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഇരു ചക്രവാഹനത്തില്‍നിന്നും വടിവാള്‍ വീണുവെന്ന വാര്‍ത്തയില്‍ നടപടിക്ക് മഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം വീണ നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നിര്‍ദേശം നല്‍കി. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങള്‍ തടസം സ്യഷ്ടിക്കുമെന്ന് ടിക്കറാം മീണ ഡിജിപിയോട് പറഞ്ഞു.

പ്രചാരണ റാലികളില്‍ ആയുധങ്ങള്‍ കൊണ്ടുപോകുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ടിക്കാറാം മീണ പറഞ്ഞു. അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കടമ്പഴിപ്പുറം പഞ്ചായത്തിലെ ഉമ്മനേഴിയിലൂടെ കടന്നുപോയ വാഹന പ്രചാരണ റാലിക്കിടെ ബൈക്കില്‍നിന്നും വടിവാള്‍ വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. അതേ സമയം വീണത് വടിവാളല്ലെന്നും കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന കത്തിയാണെന്നും ബൈക്ക് യാത്രികര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

Latest