Connect with us

Kerala

കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

Published

|

Last Updated

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസ തടസ്സമുള്ളതിനാല്‍ പകല്‍ ഓക്‌സിജനും രാത്രി വെന്റിലേറ്റര്‍ സഹായവും ലഭ്യമാക്കുന്നുണ്ട്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

രക്തത്തില്‍ ഓക്‌സിജന്‍ അളവ് കുറവാണ്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.