Connect with us

Kerala

കോണ്‍ഗ്രസ് ബന്ധം: പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ ചുഴിയില്‍ കിടന്ന് സി പി എം കറങ്ങുന്നു: ഉമ്മന്‍ചാണ്ടി

Published

|

Last Updated

കല്‍പ്പറ്റ: കോണ്‍ഗ്രസുമായി ഒരുനീക്ക്‌പോക്കും ഉണ്ടാകില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ ചുഴിയില്‍ കിടന്ന് സി പി എം കറങ്ങുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതേതര ചേരിയില്‍ സി പി എമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു. എന്നാല്‍ സി പി എം കേരള ഘടകത്തിന്റെ പിടിവാശിയാല്‍ നടക്കാതെ പോകുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയയുടെ തിരഞ്ഞെടുപ്പ് പ്രചാരണ അവലോകനം നിര്‍വഹിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ എല്‍ ഡി എഫ് വന്‍ മുന്നേറ്റം നടത്തും. കേരളത്തില്‍ സി പി എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ഇതിന് സി പി എം തന്നെയാണ് ഉത്തരവാദി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 16, 17 തീയ്യതികളില്‍ രാഹുല്‍ കേരളത്തിലെത്തും. വയനാടിന് പുറമെ കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലും രാഹുല്‍ ഈ ദിവസങ്ങളില്‍ പ്രചാരണം നടത്തും. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക വിദ്ഗദരുമായി ചര്‍ച്ച ചെയ്താണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ന്യായ് പദ്ധതി ഉള്‍പ്പെടുത്തിയതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Latest