Connect with us

National

ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിശ്വാസ്യത ഉറപ്പാക്കാന്‍ കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി. നിലവില്‍ എണ്ണുന്നതിന്റെ അഞ്ചിരട്ടി എണ്ണണമെന്നാണ് നിര്‍ദേശം. ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നേരത്തെ ഒരു മണ്ഡലത്തിലെ ഒരു വിവിപാറ്റ് എണ്ണനായിരുന്നു തീരുമാനം.

ഓരോ നിയമസഭാ മണ്ഡലത്തിലെ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാല്‍ ഇത് ഫലപ്രഖ്യാപനം വൈകുന്നതിന് കാരണമാകുമെന്നും പത്ത് ദിവസമെങ്കിലും വേണം 50 ശതമാനം സ്ലിപ്പുകള്‍ എണ്ണാനെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. 21 പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Latest