Connect with us

Kerala

എംപാനല്‍ ഡ്രൈവര്‍മാരെ കെ എസ് ആര്‍ ടി സിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കെ എസ് ആര്‍ ടി സിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടതിന് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരേയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനാണ് ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ ഉത്തരവ്. ഏപ്രില്‍ 30നകം ഉത്തരവ് നടപ്പിലാക്കണമെന്നും ഉത്തരവിലുണ്ട്.
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പി എസ് സി ലിസ്റ്റിലുള്ളവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

നേരത്തെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ആദ്യഘട്ടത്തില്‍ തീരുമാനം നടപ്പാക്കുന്നതില്‍ അലംഭാവം തുടര്‍ന്ന സര്‍ക്കാര്‍ പിന്നീട് കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് നടപ്പാക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഡ്രൈവര്‍മാരെ ഒറ്റയടിക്ക് പിരിച്ചുവിടണമെന്ന് കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിനതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest