Connect with us

Ongoing News

പത്രിക പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാർഥി ചിത്രം ഏറെക്കുറെ വ്യക്തമായ മണ്ഡലങ്ങളിൽ തങ്ങളുടെ വോട്ടുകൾ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. 20 മണ്ഡലങ്ങളിലായി 242 നാമനിർദേശ പത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുന്നതോടെ മത്സര ചിത്രം പൂർണമാകും. സൂക്ഷ്മ പരിശോധനയിൽ 61 പത്രികകൾ തള്ളിയിരുന്നു. ഏറ്റവും കൂടുതൽ പത്രികകൾ ഉള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. 22 എണ്ണം. ഏറ്റവും കുറവ് കോട്ടയത്ത്. പതിനഞ്ച് പത്രികകൾ സമർപ്പിച്ച കോട്ടയത്ത് ഏഴ് പത്രികകൾ അംഗീകരിച്ചു. പത്രിക പിൻവലിക്കാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ ചൂട് പിടിക്കും.

പല മണ്ഡലങ്ങളിലും സ്ഥാനാർഥികളും മുന്നണികളും നാലാം വട്ട പ്രചാരണത്തിലേക്ക് കടന്നിട്ടുണ്ട്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളുടേയും അപരന്മാരുടേയും സാന്നിധ്യം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. എൽ ഡി എഫിനും യു ഡി എഫിനും പിന്നാലെ എൻ ഡി എയും ദേശീയ നേതാക്കളെ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തിക്കും. ഈ മാസം 23നാണ് വോട്ടെടുപ്പ്. അടുത്ത മാസം 23നാണ് ഫലപ്രഖ്യാപനം.

Latest