Connect with us

National

കേരളത്തില്‍ നാല് സീറ്റ് നേടും: അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ കേരളത്തില്‍ നാല് സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ. ദ വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഷായുടെ അവകാശവാദം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാറിന്റെ നടപടികള്‍ നേരിടാന്‍ ബി ജെ പി ഒരുക്കമാണ്. വിശ്വാസികള്‍ക്ക് ഒപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനി ഷിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട് ഇപ്പോള്‍ ശബരിമലയില്‍ അതിനെ എതിര്‍ക്കുന്നതെന്തിനെന്ന് ചോദ്യം വന്നപ്പോള്‍ അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് അമിത് ഷാ പറഞ്ഞത്.

ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുള്‍പ്പെടെ സുപ്രീം കോടതിയുടേതായി നിരവധി നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം നടപ്പില്‍ വരുത്താതെ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.