Connect with us

Kozhikode

കരിപ്പൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോ സ്വർണം കണ്ടെടുത്തു

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോ സ്വർണ ക്കട്ടി കണ്ടെടുത്തു. പുതിയ ടെർമിനലിന്റെ ഒന്നാം നിലയിലെ ടോയ്‌ലറ്റിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. സ്വർണം ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 32 ലക്ഷം രൂപ വില വരുന്നതാണ് കണ്ടെടുത്ത സ്വർണം.

Latest