Connect with us

Wayanad

തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണാർഥം അമേഠിയിൽ നിന്ന് 1,000 വനിതകൾ വയനാട്ടിലേക്ക്

Published

|

Last Updated

കൽപ്പറ്റ: എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണാർത്ഥം അമേഠിയിൽ നിന്ന് 1,000 വനിതകൾ പ്രചാരണത്തിനായി വയനാട്ടിലെത്തും. സ്വതന്ത്രാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ എന്നും അമേഠിയിലെ ജനങ്ങൾ കോൺഗ്രസിനൊപ്പമായിരുന്നു. എന്നിട്ടും നാടിനർഹമായ ഒരു വികസനമുണ്ടാക്കി കൊടുക്കുവാൻ നെഹ്റു കുടുംബത്തിനായിട്ടില്ല.
അമേഠിയിലെ ശോചനീയാവസ്ഥ വയനാട്ടിലെ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാനാണ് വനിതകൾ വയനാട്ടിലേക്കെത്തുന്നത്. ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, നല്ലൊരു തിയേറ്റർ പോലുമില്ലാത്ത ദുരവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ, മൊത്തത്തിൽ അമേഠിയിലെ ജനങ്ങളുടെ പരിതാപകരമായ സ്ഥിതിബോധ്യപ്പെടുത്താനാണ് അമേഠിയിലെ വനിതകൾ വയനാട്ടിലെത്തുന്നത്. അര നൂറ്റാണ്ടിലേറെ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചവർ വയനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവത്കരണമാണ് ഇവർ ലക്ഷ്യമിടുന്നത്.

Latest