Connect with us

Malappuram

മഞ്ചേരി മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് ഡോക്ടർമാർ 11ന് പുറത്തിറങ്ങും

Published

|

Last Updated

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ പ്രഥമ ബാച്ച് എം ബി ബി എസ് ഡോക്ടർ മാർ ഈ മാസം 11ന് ബിരുദം വാങ്ങി പുറത്തിറങ്ങും. ബിരുദദാന സമ്മേളനം മെഡിക്കൽ കോളജ് പ്രത്യേക ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിന് നടക്കും.

തിരുവനന്തപുരം ആർ സി സിയിലെ ചീഫ് ഓങ്കോളജിസ്റ്റ് ഡോക്ടർ വി പി ഗംഗാധരൻ മുഖ്യ അതിഥിയായിരിക്കും. 2013 ൽ ഒന്നാം വർഷം 100 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഇതിൽ ഒരു വിദ്യാർഥി മരണപ്പെട്ടു.
അഞ്ച് വർഷം പഠിച്ച പരീക്ഷയെഴുതിയ 84 വിദ്യാർഥികളിൽ 80 പേരും വിജയിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഏറ്റവും മികച്ച വിജയശതമാനം മഞ്ചേരിയിലായിരുന്നു. ഒരുവർഷത്തെ ഹൗസ് സർജൻസിക്ക് ശേഷം ബിരുദം വാങ്ങി വിദ്യാർഥികൾ മഞ്ചേരി മെഡിക്കൽ കോളജിന്റെ പടിയിറങ്ങും. ജില്ലാ കലക്ടർ അമിത് മീണ, പ്രിൻസിപ്പൽ ഡോക്ടർ എം പി ശശി, വൈസ് പ്രിൻസിപ്പൽ ഡോക്ടർ സിറിയക് ജോബ്, സൂപ്രണ്ട് ഡോക്ടർ കെ പി നന്ദകുമാർ എന്നിവർ സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിക്കും. വൈകുന്നേരം ആറിന് സച്ചിൻ വാരിയരുടെ നേതൃത്വത്തിൽ സംഗീത നിശയും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

Latest