Connect with us

National

റഫാല്‍ അഴിമതി: മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായി മോദി

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് എ ബി പി ന്യൂസ് ചാനല്‍ അവതാരകയുടെ ചോദ്യത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമുഖത്തിനിടെ ചോദ്യത്തില്‍ പ്രകോപിതനായ മോദി ചാനല്‍ അവതാരകയോട് ദേഷ്യപ്പെടുന്ന വീഡോയോ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പുറത്തുവിട്ടു. താങ്കള്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കണമെന്ന് പറഞ്ഞാണ് രാഹുല്‍ വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകയായ റുബികാ ലിയാഖത്തായിരുന്നു റാഫേലുമായി ബന്ധപ്പെട്ട ചോദ്യം മോദിയോട് ചോദിച്ചത്. ” റാഫേല്‍ കരാറില്‍ അനില്‍ അംബാനിക്ക് അനുകൂലമായി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നത് കള്ളമാണോ” എന്നായിരുന്നു അവതാരികയുടെ ചോദ്യം. ചോദ്യം കേട്ട ഉടന്‍ ദേഷ്യപ്പെട്ട മോദി “എ ബി പി ന്യൂസിന് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലെങ്കില്‍ അതിനേക്കാളും വലിയ നിര്‍ഭാഗ്യമില്ല. നിങ്ങള്‍ സി എ ജിയെ വിശ്വസിക്കുന്നില്ലേ? ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ? ഇന്ത്യന്‍ പാര്‍ലിമെന്റിനെ വിശ്വസിക്കുന്നില്ലേ? തുടങ്ങിയ മറു ചോദ്യങ്ങള്‍ ചോദിച്ച് ദേഷ്യപ്പെടുകയായിരുന്നു.

എന്നോട് അഭിമുഖം നടത്തുന്നതില്‍ നിങ്ങള്‍ക്ക് എന്തോ അസ്വസ്ഥതയുണ്ടെന്നാണ് തോന്നുന്നതെന്നും അവതാരകയോട് മോദി പറയുന്നു.


 

Latest