Connect with us

National

റെയ്ഡുകള്‍ക്ക് ഇലക്ടറല്‍ ഓഫീസറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തിര.കമ്മിഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പം എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന റെയ്ഡുകള്‍ക്് ഇലക്ടറര്‍ ഓഫീസര്‍മാരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. റെയ്ഡുകള്‍ നിഷ്പക്ഷവും നീതിയുക്തുമായിരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കി.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ഓഫീസര്‍ ഓഫ് സ്‌പെഷല്‍ ഡ്യൂട്ടി പ്രവീണ്‍ കക്കാറിന്റെ വസതിയിലടക്കം ഞായറാഴ്ച ആദായി നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിറകെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍രെ നിര്‍ദേശം. ഫഌറ്റുകളിലടക്കം അമ്പളോതം കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനെക്കുറിച്ച് പലരും പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേ സമയം റെയ്ഡില്‍ വന്‍ തുക കണ്ടെത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിആര്‍പിഎഫിന്റെ അകമ്പടിയോടെ ഡല്‍ഹിയില്‍നിന്നുള്ള 300 ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

---- facebook comment plugin here -----

Latest