Connect with us

Gulf

കടലില്‍ ചാടിയ ഡ്രൈവറെ പോലീസ് രക്ഷപ്പെടുത്തി

Published

|

Last Updated

അബുദാബി: കാറപകടത്തെ തുടര്‍ന്ന മാനസികാഘാതത്തില്‍ കടലില്‍ ചാടിയ ഡ്രൈവറെ അബുദാബി പോലീസ് രക്ഷപ്പെടുത്തി. കടലില്‍ മുങ്ങിത്താണ ഡ്രൈവറെ പോലീസ് ഓഫിസര്‍ വെള്ളത്തിലേക്ക് എടുത്തുചാടിയാണ് കരകയറ്റിയത്. അബുദാബിയില്‍ കടലിന് സമീപത്തെ റോഡില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറുകളിലൊന്നിലെ ഏഷ്യക്കാരനായ ഡ്രൈവറാണ് ഭയവിഹ്വലനായി കടലിലേക്ക് ചാടിയത്.

വാഹനാപകടം അറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് പോലീസിനോട് ജനങ്ങള്‍ ഡ്രൈവര്‍ കടലില്‍ ചാടിയ കാര്യം പറഞ്ഞു. വിവരമറിഞ്ഞ ട്രാഫിക് കണ്‍ട്രോള്‍ വകുപ്പിലെ ഫസ്റ്റ് അസിസ്റ്റന്റ് റാശിദ് സാലിം അല്‍ ശിഹി വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വെള്ളത്തില്‍ മുങ്ങി അബോധാവസ്ഥയിലായ ഡ്രൈവറെ മിനിറ്റുകള്‍ക്കകം ഇദ്ദേഹം കരയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായ ഡ്രൈവറെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്ത് ദിവസത്തിന് ശേഷമാണ് ഇയാള്‍ക്ക് ബോധം തെളിഞ്ഞത്. ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്.
റാശിദ് സാലിം അല്‍ ശിഹിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ധീരമായ പ്രവൃത്തിക്ക് വ്യാപകമായ പ്രശംസയാണ് ലഭിച്ചത്.

Latest