Connect with us

Gulf

റാക് ഡ്രാഗണ്‍ ബോട്ട് ഷോ സമാപിച്ചു

Published

|

Last Updated

റാസ് അല്‍ ഖൈമ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1200 അന്താരാഷ്ട്ര തുഴക്കാര്‍ മത്സരിച്ച റാക് ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവല്‍ സമാപിച്ചു. 85 ടീമുകളാണ് റാസ് അല്‍ ഖൈമ ക്രീക്കില്‍ മത്സരങ്ങളില്‍ പങ്കെടുത്തത്.
ആറ് കാറ്റഗറിയിലായി നടക്കുന്ന മത്സരങ്ങളില്‍ 20 മുതല്‍ 50 വരെയുള്ള അംഗങ്ങളാണ് ഉണ്ടായിരുന്നത്.

കോര്‍പ്പറേറ്റ് കപ്പ് 200 മീറ്റര്‍, കമ്മ്യൂണിറ്റി കപ്പ് 200 മീറ്റര്‍, വനിതകളുടെ 200 മീറ്റര്‍, ഓപ്പണ്‍ 200 മീറ്റര്‍, മിക്‌സഡ് 200 മീറ്റര്‍, മിക്‌സഡ് 1000 മീറ്റര്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടന്നതെന്ന് ഓര്‍ഗനൈസിംഗ് കമ്മറ്റി മേധാവി മുസ്തഫ ഷഹിന്‍ പറഞ്ഞു.

രണ്ട് നാള്‍ നീണ്ടുനിന്ന ബോട്ടിംഗ് മത്സരങ്ങള്‍ രാവിലെ എട്ട് മുതല്‍ ആരംഭിച്ചിരുന്നു. വൈകീട്ട് വരെയായിരുന്നു മത്സരങ്ങള്‍. വിവിധ രാജ്യക്കാരായ തുഴക്കാരുടെ മത്സരങ്ങള്‍ കാണുന്നതിനും അവരുടെ സാഹസികതകള്‍ വീക്ഷിക്കുന്നതിനുമായി പ്രത്യേകമായി സൗകര്യങ്ങള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
റാക് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി, നാഷണല്‍ ആംബുലന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

---- facebook comment plugin here -----

Latest