Connect with us

Kerala

ഒളിക്യാമറാ വിവാദം: മൊഴി നല്‍കാത്തതിന് എംകെ രാഘവന് പോലീസ് നോട്ടീസയച്ചു

Published

|

Last Updated

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍പ്പെട്ട കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ മൊഴി നല്‍കാന്‍ എത്താത്തിനെത്തുടര്‍ന്ന് പോലീസ് വീണ്ടും നോട്ടീസയച്ചു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതിയില്‍ ശനിയാഴ്ച മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ രാഘവന്‍ പോലീസിന് മുന്നില്‍ ഹാജരായിരുന്നില്ല. തുടര്ന്നാണ് പോലീസ് നോട്ടീസ് നല്‍കിയത്.

പ്രചാരണ തിരക്കായതിനാലാണ് മൊഴി നല്‍കാന്‍ എത്താതിരുന്നതെന്നാണ് രാഘവന്‍ മറുപടി നല്‍കിയത്. തിങ്കളാഴ്ച രാവിലെ മൊഴി നല്‍കാനെത്താമെന്ന് രാഘവന്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയും വ്യക്തിഹത്യയുമാണെന്നും ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും കാണിച്ച് രാഘവന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പുറമെ ഡിജിപി കണ്ണൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയുമാണ് പോലീസ് അന്വേഷിക്കുന്നത്. ഈ രണ്ട് കേസുകളിലും രാഘവന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്.

Latest