Connect with us

Kerala

സിഡിപിക്യുവിന് ലാവ്‌ലിനില്‍ നിക്ഷേപം; നിലപാട് തിരുത്തി കോടിയേരി

Published

|

Last Updated

കൊല്ലം: സിഡിപിക്യുവിന് ലാവ്‌ലിനില്‍ നിക്ഷേപമില്ലെന്ന് മുന്‍ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലാവ്‌ലിനില്‍ നിക്ഷേപമുണ്ടെന്ന് കരുതി സിഡിപിക്യു നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല. കിഫ്ബി ചെയര്‍മാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും കോടിയേരി കോല്ലത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ലാവ്‌ലിനില്‍ സിഡിപിക്യുവിന് നിക്ഷേപമില്ലെന്നായിരുന്നു കോടിയേരി ഇന്നലെ പറഞ്ഞത്. സിഡിപിക്യുവിന് ലാവ്‌ലിന്‍ കമ്പനിയില്‍ 20 ശതമാനം നിക്ഷേപമുണ്ടെന്നാണ് ആക്ഷേപമെന്നും എന്ന ാല്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ സിഡിപിക്യുവിന് നിക്ഷേപമുണ്ടെന്നും കോടിയേരി പറഞ്ഞു.

Latest