Connect with us

Kasargod

ഗസ്സാലി അവാർഡ് ദാനവും ആയിരം പണ്ഡിതന്മാർക്ക് ഗ്രന്ഥോപഹാരവും ഇന്ന്

Published

|

Last Updated

ഫറോക്ക് : ധൈഷണിക വ്യവഹാരങ്ങളുടെ 27 ആണ്ടുകൾ എന്ന പ്രമേയത്തിൽ നടന്നു വരുന്ന കോടമ്പുഴ ദാറുൽ മആരിഫ് ഇസ്്ലാമിക് സെന്റർ ഇരുപത്തിയേഴാം വാർഷിക പതിനൊന്നാം സനദ് ദാന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൽ വിശ്രുത തഫ്‌സീർ ഗ്രന്ഥമായ തഫ്‌സീറുൽ ജലാലൈനിയുടെ വ്യാഖ്യാനമായി കോടമ്പുഴ ബാവ മുസ്‌ലിയാർ തയ്യാറാക്കിയ തൈസീറുൽ ജലാലൈനിയുടെ പത്ത് വാള്യങ്ങൾ അടങ്ങിയ കിറ്റുകൾ ആയിരം പണ്ഡിതർക്ക് ഉപഹാരമായി നൽകും. ഈ വർഷത്തെ ഗസ്സാലി അവാർഡ് ബേക്കൽ ഇബ്രാഹിം മുസ്ലിയാർക്ക് നൽകും. ഇപ്പോൾ കർണാടക സ്റ്റേറ്റ് ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ പ്രിൻസിപ്പലുമാണ് അദ്ദേഹം. സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഗ്രന്ഥോപഹാരം നൽകി ആശംസാ പ്രസംഗം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ ഒതുക്കുങ്ങൽ അധ്യക്ഷത വഹിക്കും.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ സമ്മേളനോദ്ഘാടനവും ഈ വർഷം പ്രബോധന വീഥിയിലേക്കിറങ്ങുന്ന ശാമിൽ ഇർഫാനികൾക്കുള്ള സനദ് ദാനവും നിർവഹിക്കും. കോടമ്പുഴ ബാവ മുസ് ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. കോടമ്പുഴ ബാവ മുസ്ലിയാരുടെ ഏറ്റവും പുതിയ ഗ്രന്ഥമായ നുബദുൻ മിൻ സുബദിൽ ഖുർആൻ അബ്ദു മുസ്ലിയാർ താനാളൂർ പ്രകാശനം ചെയ്യും. കോട്ടൂർ കുഞ്ഞമ്മു മുസ്്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ, എ പി മുഹമ്മദ് മുസ്്ലിയാർ കാന്തപുരം, പേരോട് അബ്ദുറഹ്മാൻ സഖാഫി , ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് , ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം, സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയവർ പ്രസംഗിക്കും. കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാർ സംബന്ധിക്കും.
പി എസ് കെ മൊയ്തു ബാഖവി മാടവന സ്വാഗതവും പ്രൊഫ. എ കെ അബ്ദുൽ ഹമീദ് നന്ദിയും പ്രകാശിപ്പിക്കും.

Latest