Connect with us

National

ജോലിയാണ് നിര്‍വഹിക്കുന്നത്, തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കാനില്ല: ടി വി അനുപമ

Published

|

Last Updated

തൃശൂര്‍: ബി ജെ പി നേതാവ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് തൃശൂല്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ. തന്റെ ജോലിയാണ് നിര്‍വഹിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു.

അയ്യപ്പന്റെ പേരുപയോഗിച്ച് തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയതിന് തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിശദീകരണം തേടിയ കലക്ടറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. കലക്ടറുടെ നടപടി വിവരക്കേടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ദാസ്യവേല ചെയ്യുകയാണ് അവരെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. വനിതാ മതിലില്‍ പങ്കെടുത്ത വ്യക്തിയായ കലക്ടര്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുകയാണെന്നും പെരുമാറ്റച്ചട്ടം എന്താണെന്നു പഠിക്കാന്‍ അവര്‍ തയാറാകണമെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.