Connect with us

Thiruvananthapuram

കുട്ടികളെ ആക്രമിക്കുന്നവർക്ക് എതിരെ കർശന നടപടി: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തെ തുടർന്ന് ഏഴ് വയസ്സുകാരൻ മരണമടഞ്ഞ സംഭവം വേദനാജനകമെന്ന് മന്ത്രി കെ കെ ശൈലജ. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അംഗീകരിക്കില്ല. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കുടുംബത്തിൽ നിന്നാണ് കുട്ടികൾക്ക് പലപ്പോഴും ക്രൂര മർദനമുണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ അവബോധം വേണം.

കുട്ടികളോടുള്ള ഇത്തരം മനോഭാവത്തിൽ വലിയ മാറ്റം വരുത്തണം. തൊട്ടടുത്ത വീട്ടിൽ കുട്ടികൾ പീഡനമനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്.

ഇക്കാര്യത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് തണൽ പദ്ധതി ആവിഷ്‌കരിച്ചത്. 1517 എന്ന ഫോൺ നമ്പറിൽ കുട്ടികൾക്ക് നേരെയുള്ള എല്ലാ തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണ്. എല്ലാവരും ഈ നമ്പർ ഓർമിച്ച് വെക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

തൊടുപുഴയിൽ മർദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ കോലഞ്ചേരി മെഡിക്കൽ കോളജിൽ അയച്ചിരുന്നു. കോട്ടയം സർക്കാർ മെഡിക്കൽ കോളജിലെ ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, ശിശുരോഗ വിദഗ്ധർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടിയുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. കൂടാതെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കുട്ടിയെ സന്ദർശിച്ച് രോഗവിവരങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest