Connect with us

Wayanad

കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോവാദികൾ

Published

|

Last Updated

കൽപ്പറ്റ: കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോവാദികൾ. തപാൽ വഴി വയനാട് പ്രസ് ക്ലബ്ബിലേക്ക് അയച്ച വാർത്താകുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സി പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ടം നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് വാർത്താ കുറിപ്പ് ഇറക്കിയിരിക്കുന്നത്.

വയനാട് പ്രസ് ക്ലബ്ബിന്റെ പേരിലും ഒരു മാധ്യമ പ്രവർത്തകനും പ്രത്യേകം രണ്ട് കവറുകളിലായാണ് കത്തയച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്ന തലക്കെട്ടോടെ രണ്ട് പേജുള്ള പ്രസ്താവനക്കൊപ്പം വാർത്തയാക്കണമെന്ന അഭ്യർഥനയിൽ വൈത്തിരി സംഭവം സംബന്ധിച്ച പ്രതികരണം മാധ്യമങ്ങൾക്ക് അയച്ചിരുന്നുവെന്നും പറയുന്നു. പണിയായുധങ്ങൾ സമരായുധങ്ങൾ ആക്കാനാണ് കർഷക ആത്മഹത്യകൾ വിളിച്ചു പറയുന്നത്. വോട്ട് കുത്തി ഇനിയും കർഷക ശത്രുക്കളെ തിരഞ്ഞെടുക്കരുത്. കർഷക വിരുദ്ധ ഭരണ സംവിധാനത്തെ താങ്ങി നിർത്താൻ വോട്ട് ചെയ്യരുത്. കുത്തക കുടുംബങ്ങളുടെ ആസ്തികൾ ഓരോ വർഷവും വർധിപ്പിക്കുമ്പോൾ മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് അധ്വാനിക്കുന്ന കുടുംബങ്ങൾ കുത്തുപാളയെടുക്കുകയാണ്. കൃഷിയിൽ താത്പര്യമുള്ള ഭൂരഹിതർക്ക് കൃഷി ചെയ്യാൻ ഭൂമിയില്ല. ചതിയുടെയും വഞ്ചനയുടെയും നിരവധി പതിറ്റാണ്ടുകൾ കണ്ട് മടുത്ത കർഷകർ ഇക്കാലമത്രയും ഒഴുക്കിയ കണ്ണീരിന് കൈയും കണക്കുമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Latest