Connect with us

National

കുടുംബത്തിന് വര്‍ഷം രണ്ടുലക്ഷം രൂപ വാഗ്ദാനവുമായി ടി ഡി പി പ്രകടന പത്രിക

Published

|

Last Updated

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് വാഗ്ദാനങ്ങളെ കടത്തിവെട്ടി തെലുഗുദേശം പാര്‍ട്ടി (ടി ഡി പി)യുടെ പ്രകടന പത്രിക. കോണ്‍ഗ്രസ് വാഗ്ദാനം കുടുംബത്തിന് വര്‍ഷത്തില്‍ 72000 രൂപയാണെങ്കില്‍ രണ്ടുലക്ഷം രൂപയുടെ വാഗ്ദാനമാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്ന് പ്രകടന പത്രിക പുറത്തിറക്കി പ്രസംഗിക്കവെ ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. ഇതിനു പുറമെ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം ഓരോ കര്‍ഷകനും വര്‍ഷം 15,000 രൂപ വീതം നല്‍കും.

രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണി ബി ജെ പിയാണെന്ന് നായിഡു പറഞ്ഞു. ബി ജെ പി ഇതരവും മതേതര, ജനാധിപത്യത്തില്‍ അധിഷ്ഠിതമായതുമായ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ് ഇല്ലാതായെന്നും ആന്ധ്രയില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും നിലവില്‍ സ്വാധീനമില്ലെന്നും ടി ഡി പി നേതാവ് കൂട്ടിച്ചേര്‍ത്തു.

Latest