Connect with us

National

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പ്രത്യേക ചുമതലകള്‍ നിര്‍വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കക്കാറിന്റെ ഇന്‍ഡോര്‍ വിജയ്‌നഗറിലുള്ള വസതിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ റെയ്ഡ് നടത്തിയത്.

വിജയ്‌നഗറില്‍ ധനാഢ്യര്‍ താമസിക്കുന്ന ഭാഗത്താണ് കക്കാറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. റെയ്ഡ് സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Latest