Connect with us

Kerala

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു; സുരേഷ് ഗോപിക്ക് ജില്ലാ കലക്ടറുടെ നോട്ടീസ്

Published

|

Last Updated

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നോട്ടീസ്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘമാണെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയാണ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ മറുപടി പറയണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞിരുന്നു. ഇതാണ് നോട്ടീസിന് കാരണമായത്. ജാതിയുടെയും സാമുദായിക വിഷയങ്ങളുടെയും പേരില്‍ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് മുഖ്യ മതിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നും കമ്മീഷന്‍ വിലക്കിയിരുന്നു.

സുരേഷ് ഗോപിയുടെ തൃപ്തികരണം വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശാസന ഉള്‍പ്പെടെ നടപടിക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Latest