Connect with us

Kerala

സിഡിപിക്യൂവിന് ലാവ്‌ലിനുമായി ബന്ധമില്ല: തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ തിരിമറി നടന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ ആരോപണം നാല് വോട്ടിന് വേണ്ടിയുള്ളതാണെന്ന് ധനമന്ത്രി തോമസ് ഐസക്. സി ഡി പി ക്യൂവിന് എസ് എന്‍ സി ലാവ്‌ലിനുമായി ഒരു ബന്ധവുമില്ല. നേഡിയന്‍ സര്‍ക്കാര്‍ അംഗീകൃത കമ്പനിയാണ് സി ഡി പി ക്യൂ. കമ്പനിക്ക് ഇന്ത്യന്‍ സെക്യൂരിറ്റിസില്‍ 130 ബല്ല്യണ്‍ ഡോളര്‍ നിക്ഷേപമുണ്ട്‌.
ഇന്ത്യയില്‍ പല നിക്ഷേപങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. കിഫ്ബി പ്രവര്‍ത്തനം അമ്പരപ്പിച്ചതുകൊണ്ടാണ് പ്രതിപക്ഷ ആരോപണം. ബി ജെ പി ആരോപണം ചെന്നിത്തല ഏറ്റുപിടിക്കുകയായിരുന്നുവെന്നും ഐസക്  കൂട്ടിച്ചേര്‍ത്തു.