Connect with us

Kerala

കിഫ്ബി മസാല ബോണ്ടില്‍ തിരിമറി നടന്നതായി ചെന്നിത്തല; ലാവ്‌ലിന്റെ പങ്കാളി കമ്പനി പണം നിക്ഷേപിച്ചു

Published

|

Last Updated

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ വലിയ തിരിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ് എന്‍ സി ലാവ്‌ലിന്റെ പങ്കാളി കമ്പനിയായ സി ഡി പി ക്യൂവാണ് കിഫ്ബിയിലെ മസാല ബോണ്ടില്‍ പണം നിക്ഷേപിച്ചത്. ലാവ്‌ലിനില്‍ 20 ശതമാനത്തോളം ഓഹരി സി ഡി പി ക്യൂവിനുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ലാവ്‌ലിനുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. ഇടതു സര്‍ക്കാര്‍ വരുമ്പോള്‍ മാത്രമാണ് ലാവ്‌ലിന്‍ കമ്പനിയുായി ഇടപാട് നടക്കുന്നത്. ബോണ്ട് ഏതൊക്കെ വിദേശ കമ്പനികള്‍ക്ക് നല്‍കിയെന്ന് ധനമന്ത്രി വിശദീകരിക്കണം.മന്ത്രിയുടെ വിശദീകരണത്തിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാല ബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ അംഗീകാരമനുസരിച്ചാണ് ഇത് നടപ്പാക്കുന്നത്. കിഫ്ബി മസാല ബോണ്ടിലൂടെ വിദേശത്തുനിന്ന് 2150 കോടി രൂപ സമാഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.