Connect with us

Kerala

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നീട്ടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപ, സൂര്യാഘാത മുന്നറിയിപ്പ് രണ്ട് ദിവസത്തേക്ക്കൂടി നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ശരാശരിയില്‍നിന്നും മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്ന് വരെ നേരിട്ട് സൂര്യാഘാതമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. നേരത്തെ ഏപ്രില്‍ ആറ് വരെയാണ് സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നല്‍കിയിരുന്നത്. താപനില വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നീട്ടിയത്.