Connect with us

Kerala

തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ജലസംഭരണിയില്‍ അഴുകിയ മൃതദേഹം

Published

|

Last Updated

തിരുവല്ല: തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ജല സംഭരണിക്കുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. അഗ്നിശമന സംവിധാനത്തിന്റെ ജലസംഭരണിക്കുള്ളിലായിരുന്നു മൃതദേഹം.

ദുര്‍ഗന്ധത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് നില കെട്ടിടത്തിന് മുകളിലെ ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.