Connect with us

Kerala

എംബി രാജേഷിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ വടിവാള്‍: നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്; അത് കാര്‍ഷികാവശ്യത്തിനുള്ള കത്തിയെന്ന് സിപിഎം

Published

|

Last Updated

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍നിന്നും വടിവാള്‍ താഴെ വീണത് വിവാദമാകുന്നു. പ്രചാരണ ജാഥ ഇന്നലെ ഒറ്റപ്പാലം ഉമ്മനഴി ഭാഗത്തെത്തിയപ്പോഴായിരുന്നു സംഭവം. സ്ഥാനാര്‍ഥിയുടെ വാഹനത്തിന്ന തൊട്ട് പിന്നാലെയെത്തിയ ബൈക്കില്‍നിന്നാണ് വടിവാള്‍ വീണത്.

സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും കോണ്‍ഗ്രസ് പരാതി നല്‍കും. അതേ സമയം ബൈക്കില്‍നിന്നും വീണത് വടിവാളല്ലെന്നും കാര്‍ഷികാവശ്യത്തിനുള്ള കത്തിയാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും സിപിഎം വ്യക്തമാക്കി.

Latest