Connect with us

Kerala

ഉടമസ്ഥരെത്തിയില്ല; കളഞ്ഞ് കിട്ടിയ ഒന്നേകാല്‍ ലക്ഷം കോടതിക്ക് കൈമാറി

Published

|

Last Updated

കണ്ണൂര്‍: റോഡില്‍ നിന്നും കളഞ്ഞ് കിട്ടിയ ഒന്നേകാല്‍ ലക്ഷം രൂപയുടെ പണപ്പൊതി അവകാശികളെത്താത്തതിനെത്തുടര്‍ന്ന് പോലീസ് കോടതിയില്‍ ഹാജരാക്കി.

മാര്‍ച്ച് 13ന് രാവിലെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍വെച്ച് പാതിരിയാട് സ്വദേശി കീഴത്തൂര്‍ മോഹനനാണ് പണപ്പൊതി ലഭിക്കുന്നത്. 1,25,750 രൂപയാണ് പൊതിയിലുണ്ടായിരുന്നത്. അദ്ദേഹം ഈ പണം ടൗണ്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പണം കളഞ്ഞ് കിട്ടിയതായി പോലീസ് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ ഉടമ എത്താത്തിനെത്തുടര്‍ന്ന് പണം കോടതിക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പോലീസ് തളിപ്പറമ്പ് കോടതിക്ക് പണം കൈമാറിയത്.

Latest