Connect with us

Sports

കൊല്ലുന്നു ഞാന്‍ ക്ലബ്ബ് പൂട്ടുന്നു !

Published

|

Last Updated

ന്യൂഡല്‍ഹി: ഏഷ്യന്‍ ഫുട്‌ബോളിലെ പ്രധാന ചാമ്പ്യന്‍ഷിപ്പായ എ എഫ് സി കപ്പ് കളിക്കാന്‍ സര്‍ക്കാര്‍ നാട്ടില്‍ ഗ്രൗണ്ട് അനുവദിച്ചില്ല. മിനര്‍വ പഞ്ചാബ് ക്ലബ്ബ് അടച്ച് പൂട്ടുകയാണെന്ന് ക്ലബ്ബ് ഉടമ രഞ്ജിത് ബജാജ്.

മെയ് ഒന്നിനാണ് എ എഫ് സി കപ്പില്‍ ഐ ലീഗ് ക്ലബ്ബായ മിനര്‍വക്ക് ഹോം മത്സരം. ഗ്രൂപ്പ് ഇയില്‍ നേപ്പാള്‍ ക്ലബ്ബ് മനാംഗ് മര്‍ഷ്യന്‍ഗ്ദിയാണ് എതിരാളി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് മിനര്‍വയുടെ ഹോം ഗ്രൗണ്ട്. ഇവിടെ കളിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയതാണ്.

എന്നാല്‍, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നുള്ള സമ്മര്‍ദം കാരണം സര്‍ക്കാര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞുവെന്ന് രഞ്ജിത് ബജാജ് ആരോപിച്ചു.
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മിനര്‍വ ഉടമയുടെ ആരോപണം നിഷേധിച്ചു. സ്റ്റേഡിയം പൂര്‍ണമായും ഒഡീഷ സര്‍ക്കാറിന്റെ ഉടമസ്ഥതയിലാണ്. സ്റ്റേഡിയം ലഭ്യമാകാത്തതുമായി ഫെഡറേഷന് ബന്ധമില്ല-എ ഐ എഫ് എഫ് വൃത്തങ്ങള്‍ പറഞ്ഞു.

അടുത്ത വര്‍ഷം ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് വേദിയായ കലിംഗ സ്റ്റേഡിയം മിനുക്കുപണികളുടെ ഭാഗമായി അടച്ചിടാന്‍ എ ഐ എഫ് എഫ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രഞ്ജിത് ബജാജ് ആവര്‍ത്തിച്ചു. ഒഡീഷ കായിക മന്ത്രാലയത്തില്‍ നിന്നാണ് തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും ബജാജ് ട്വിറ്ററില്‍ വെളിപ്പെടുത്തി.
ഇന്ത്യയില്‍ ഫുട്‌ബോള്‍ പ്രമോട്ട് ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ എഫ് എസ് ഡി എല്‍ റിലയന്‍സിനൊപ്പം ചേര്‍ന്ന് ഫുട്‌ബോളിന് കൊല്ലുകയാണ് – മിനര്‍വ ക്ലബ്ബ് ഉടമ പറഞ്ഞു.
എ എഫ് സി കപ്പ് അയോഗ്യതയില്‍ നിന്ന് മിനര്‍വയെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് രഞ്ജിത് ബജാജ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് നിവേദനം നല്‍കിയിട്ടുണ്ട്.

Latest