Connect with us

Kerala

സരിത എസ് നായരുടെ രണ്ട് പത്രികകളും തള്ളി; വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനായി നല്‍കിയ പത്രികകളാണ് തള്ളിയത്. സോളാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രികകള്‍ തള്ളുന്നതെന്ന് വരണാധികാരി അറിയിച്ചു.

ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് രാവിലെ പത്തര വരെ സരിതക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണ് പത്രികകള്‍ തള്ളിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

Latest