Connect with us

Kerala

ശ്രീധന്യക്ക് കമല്‍ ഹാസന്റെ അഭിനന്ദനം: സംസ്ഥാന സര്‍ക്കാറിനും സ്തുതി

Published

|

Last Updated

ചെന്നൈ: ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കിയ ശ്രീധന്യക്ക് പ്രശസ്ത സിനിമതാരവും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്റെ അഭിനന്ദനം. വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍ നിന്നും ആദ്യമായി യു പി എസ് സി പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി വിജയിച്ച ശ്രീധന്യ സുരേഷിനെ അഭിനന്ദിക്കുന്നുവെന്ന് കമല്‍ ഹാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആദിവാസി വിഭാഗങ്ങള്‍ക്കായി മികച്ച പ്രവര്‍ത്തനം നടത്തിയ കേരള സര്‍ക്കാരിനെ സ്തുതിക്കുന്നതായും കമല്‍ ഹാസന്‍ പറഞ്ഞു.
ആദിവാസി വിഭാഗത്തില്‍ നിന്ന് മാത്രമല്ല വയനാട് ജില്ലയില്‍ തന്നെ ആദ്യമായി ഡയറക്ടായി ഐ എ എസ് കരസ്ഥമാക്കുന്ന വ്യക്തികൂടിയാണ് ശ്രീധന്യ.

Latest