Connect with us

Kerala

കോണ്‍ഗ്രസ് നേതാക്കളുടെ ബി ജെ പിയിലേക്കുള്ള ചാട്ടത്തെ പരിഹസിച്ച് എം എ ബേബി: കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും ബോര്‍ഡുകള്‍ അനായാസം മാറ്റിവെക്കാന്‍ കഴിയുന്നത്

Published

|

Last Updated

തൃശൂര്‍: അനായാസം മാറ്റിവെക്കാവുന്ന ബോര്‍ഡാണ് കോണ്‍ഗ്രസിന്റേതും ബി ജെ പിയുടേതുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് നേതാക്കള്‍ കൂടുമാറുന്നത് പതിവ് സംഭവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം കച്ചവടമായി. ഗാന്ധിജിയേക്കാളും ഇന്ദിരാഗാന്ധിയെയും സോണിയാ ഗാന്ധിയെയും ആദരിക്കുന്ന തരത്തിലായി മഹാത്മാഗാന്ധിയുടെ പാരമ്പര്യം പിന്തുടരുന്ന യു ഡി എഫ്. കേന്ദ്രത്തില്‍ മതേതര സര്‍ക്കാറുണ്ടാവണമെങ്കില്‍ ബി ജെ പിക്ക് ബദല്‍ വരണം. അതൊരിക്കലും കോണ്‍ഗ്രസ് ആവണമെന്നില്ല. രാഹുല്‍ ഗാന്ധിയുടെ നയങ്ങളെ കുറ്റം പറയുമ്പോഴും തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടി വന്നേക്കാം. ഇടതുപക്ഷം രാഹുലിനെ വിമര്‍ശിക്കുന്നത് പക്വതയോടെയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തില്‍ പോറലുണ്ടായി. സി പി എം നയങ്ങള്‍ മനസ്സിലാവുന്ന ഭാഷയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി, എന്നാല്‍ അതൊന്നും ശാശ്വതമല്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest