Connect with us

Eranakulam

രണ്ട് ദിവസമെത്തിയത് 10,000 വിദേശ സഞ്ചാരികൾ ആഡംബര കപ്പലുകളുടെ പ്രിയ കേന്ദ്രമായി കൊച്ചി തുറമുഖം

Published

|

Last Updated

ഇന്നലെ കൊച്ചിയിലെത്തിയ കോസ്റ്റ വെനിസിയ

കൊച്ചി തുറമുഖം ഉത്സവലഹരിയിലാണ്. രണ്ട് ദിവസം കൊണ്ട് മൂന്ന് യാത്രാ കപ്പലുകളിലായി എത്തിയത് 10000 വിദേശ സഞ്ചാരികൾ. ആഡംബര കപ്പലുകൾക്ക് പ്രിയ നഗരമായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാസം 15 നകം ഏഴ് ആഡംബര യാത്രാ കപ്പലുകളാണ് കൊച്ചിയിലെത്തുക.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ടൂറിസം ഗ്രാമം, കുമരകം കായൽയാത്രാ തുടങ്ങിയവയാണ് വിദേശസഞ്ചാരികൾ കണ്ടാസ്വദിക്കുക. യുറോപ്യൻ യാത്ര കപ്പലായ മറില്ല ഡിസ്‌കവറി കൊച്ചിയിൽ നങ്കുരമിട്ടു കഴിഞ്ഞു.
കൊളംബോയിൽ നിന്നെത്തിയ മറില്ലയിൽ 2,200 യാത്രക്കാരും 760 ജീവനക്കാരുമുണ്ട്. ആധുനിക സൗകര്യങ്ങളുമായി 11 നിലകളിലായി 915 മുറികളുള്ള കപ്പലിന് 70,000 ടൺ ഭാരവും 32 മീറ്റർ നീളവുമുണ്ട്. രാത്രി കപ്പൽ മടങ്ങി. ഇറ്റാലിയൻ കപ്പലായ കോസ്റ്റലൂമിനോസ്സ ഇന്നലെ ഉച്ചയോടെ തുറമുഖത്ത് നങ്കുരമിട്ടു.

2,700 യാത്രക്കാരും1,050 ജീവനക്കാരുമായാണ് കോസ്റ്റ്‌യുടെ സഞ്ചാരം. 12 നിലകളിലായി 1,130 മുറികളുള്ള യാത്രാ കപ്പലിന് 294 മീറ്റർ നീളമുണ്ട്. ജനുവരി ആറിന് ഇറ്റലിയിൽ നിന്ന് പുറപ്പെട്ട യാത്രയിൽ 17രാജ്യങ്ങളാണ് കാണുക. കൊളംബോയിൽ നിന്ന് കൊച്ചിയിലെത്തിയ കപ്പൽ ഗോവയിലേക്ക് തിരിച്ചു.തുടർന്ന് മുംബൈയും കണ്ട് ദുബൈയിലേക്ക് തിരിക്കും. ഇന്നലെ കൊച്ചിയിലെത്തിയ ഇറ്റാലിയൻ യാത്രാ കപ്പൽ കോസ്റ്റ വെനിസിയയുടെ ആദ്യ കൊച്ചി സന്ദർശനമാണിത്. 2019 ൽ നീറ്റിലിറങ്ങിയ വെനിസിയ ദുബൈ- സിംഗപ്പുർ യാത്രയിലാണ് കൊച്ചിയിലെത്തുന്നത്.

ലോകത്തെ വലിയ ആഡംബര കപ്പലുകളിലൊന്നാണ് വെനിസിയ 5,100 യാത്രക്കാരും 1, 200 ജീവനക്കാരുമായി കൊച്ചിയിലെത്തിയത്.
കപ്പലിലെ യാത്രക്കാരിൽ ഒരു സംഘം പ്രത്യേക വിമാനത്തിൽ ഡൽഹിയും ആഗ്രയും സന്ദർശിക്കും. തുടർന്ന് ഇന്ന് രാത്രി കൊളംബോ വഴിയാത്ര തുടരും. ഞായറാഴ്ച എം എസ് സി സ്പൾഡിഡ എത്തും. പരമ്പരാഗത രീതിയിൽ സ്വീകരണവും കരകൗശല വിപണിയുമൊരുക്കിയ തുറമുഖത്ത് നിന്ന് സഞ്ചാരികൾക്കായി 100 ഓളം ലക്ഷ്വറി ബസ്സ്, മിനി ടെംബോ ഓട്ടോകൾ എന്നിവ തുറമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്.

Latest