Connect with us

Thiruvananthapuram

കടൽ പ്രക്ഷുബ്ധം ആകുമെന്ന് മുന്നറിയിപ്പ്

Published

|

Last Updated

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരത്തോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒന്ന് മുതൽ 1.3 വരെ മീറ്റർ ഉയരത്തിൽ ശക്തമായ തിരമാലക്ക് സാധ്യതയുണ്ട്. കർണാടക തീരത്തോട് ചേർന്നുള്ള കടലിൽ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന വള്ളങ്ങൾ ഹാർബറിൽ കെട്ടി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം.