Connect with us

National

ഒളി ക്യാമറാ വിവാദം: ഏത് അന്വേഷണ ഏജന്‍സിക്കും തെളിവുകള്‍ കൈമാറാമെന്ന് ടി വി 9

Published

|

Last Updated

ന്യൂഡല്‍ഹി: എംകെ രാഘവനെതിരായ സ്റ്റിങ് ഓപ്പറേഷന്‍ തെളിവുകള്‍ ഏത് അന്വേഷണ ഏജന്‍സിക്കും കൈമാറാന്‍ തയ്യാറെന്ന് ടിവി 9. ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാഷട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന അഴിമതിയും കള്ളപ്പണ ഉപയോഗവും വെളിച്ചത്ത് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി ഒളിക്യാമറാ ഓപ്പറേഷന്‍ നടത്തിയത്. ഈ വീഡിയോകളില്‍ ഒരു തരത്തിലുള്ള എഡിറ്റിങ്ങും നടത്തിയിട്ടില്ല. എംകെ രാഘവന്റെ ശബ്ദം തന്നെയാണ് സംപ്രേക്ഷണം ചെയ്തത്. ശബ്ദം ഡബ്ബ് ചെയ്തതാണെന്ന ആരോപണം ശരിയല്ല. ദ്യശ്യങ്ങള്‍ ഏത് ഏജന്‍സിക്കും പരിശോധിക്കാം. ശാസ്ത്രീയ പരിശോധനക്കായി കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറാനും തയ്യാറാണെന്നും വിനോദ് കാപ്രി വ്യക്തമാക്കി.