Connect with us

National

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകില്ല, പ്രിയങ്ക ഗാന്ധിക്ക് ജനപിന്തുണയില്ല: മനേക ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ജനങ്ങളുടെ പിന്തുണയില്ലാത്ത പ്രിയങ്ക ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവായ സജ്ഞയ് ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും സുല്‍ത്താന്‍പുരില്‍നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇക്കുറി തനിക്കും വിജയിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തില്‍ എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളിയല്ല. പണത്തിനായി സീറ്റുകള്‍ വില്‍ക്കുന്നയാളാണ് മായാവതിയെന്നും മനേക ഗാന്ധി ആരോപിച്ചു.