Connect with us

National

പെരുമാറ്റച്ചട്ടം ലംഘിച്ചു;നീതി ആയോഗ് വൈസ് ചെയര്‍മാന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസന

Published

|

Last Updated

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസന. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരെ സംസാരിച്ചതിനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് രാജീവ് കുമാറിന്റെ മറുപടി തൃപ്തികരമല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലല്ല സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് താന്‍ ന്യായ് പദ്ധതിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയെന്നതായിരുന്നു രാജീവ് കുമാറിന്റെ മറുപടി. എന്നാല്‍ വിശദീകരണം തള്ളിയ കമ്മിഷന്‍ ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും താക്കീത് ചെയ്തു. ഉദ്യോഗസ്ഥര്‍ അവരുടെ നടപടികളില്‍ മാത്രമല്ല, വാക്കുകളിലും നിഷ്പക്ഷത പാലിക്കണം. മറിച്ചായാല്‍ തിരഞ്ഞെടുപ്പ് നടപടികളില്‍ സംശയമുണ്ടാകുമെന്നും നീതി ആയോഗ് ചെയര്‍മാന് നല്‍കിയ കത്തില്‍ കമ്മിഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി.