Connect with us

Achievements

സിവില്‍ സര്‍വീസ് : കേരളത്തിന് അഭിമാനമായി ശ്രീധന്യയും ശ്രീലക്ഷ്മിയും

Published

|

Last Updated

ശ്രീലക്ഷ്മി(ഇടത്ത്) , ശ്രീധന്യ

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ വയനാട്ടില്‍നിന്നുള്ള ആദിവാസി പെണ്‍കുട്ടിക്ക് മികച്ച വിജയം. വയനാട് പൊഴുതന സ്വദേശിനിയായ ശ്രീധന്യയാണ് 410 മത് റാങ്ക് നേടി മികച്ച നേട്ടത്തിന് ഉടമയായത്. മലയാളികളില്‍ തൃശൂര്‍ സ്വദേശിനി ശ്രീലക്ഷ്മി 29-ാം റാങ്കും സ്വന്തമാക്കിയിട്ടുണ്ട്.

[irp]

ഐഐടി ബോംബെയില്‍നിന്നും ബിടെക് ബിരുദം നേടിയ കനിഷ്‌ക് കടാരിയക്കാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക്. കണക്ക് ഓപ്ഷണല്‍ വിഷയമായി എടുത്താണ് കനിഷ്‌ക് മികച്ച നേട്ടത്തിനുടമയായത്. ശ്രുഷ്ടി ജയന്ത് ദേശ്മുഖിനാണ് പെണ്‍കുട്ടികളില്‍ ഒന്നാം റാങ്ക്. ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗഡിയോഗികി വിശ്വവിദ്യാലയത്തില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ് ശ്രുഷ്ടി. ആദ്യ 25 റാങ്കുകളില്‍ 15 പേര്‍ പുരുഷന്‍മാരും പത്ത് പേര്‍ സ്ത്രീകളുമാണ്.

---- facebook comment plugin here -----

Latest