Connect with us

National

ശിക്ഷാ കാലാവധി കഴിഞ്ഞ 360 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന ശിക്ഷാ കാലാവധി കഴിഞ്ഞ 360 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതായി സൂചന. പാക്കിസ്ഥാന്‍ റേഡിയോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച മുതല്‍ തടവുകാരെ മോചിപ്പിക്കും. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ ആഴ്ചയില്‍ നടത്തുന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് പാക്കിസ്ഥാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക പരിഗണനയുടെ പേരിലാണ് നടപടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

537 ഇന്ത്യന്‍ തടവുകാര്‍ പാക്കിസ്ഥാനിലുണ്ട്. ഇതില്‍ 483 പേര്‍ മത്സ്യബന്ധന തൊഴിലാളികളാണ്. 54 പേര്‍ സാധാരണക്കാരും. ഇതില്‍ 100 പേരെ തിങ്കളാഴ്ച വിട്ടയക്കും. 347 പാക്കിസ്ഥാന്‍ തടവുകാര്‍ ഇന്ത്യയിലുണ്ടെന്നും പാക്കിസ്ഥാന്റെ നല്ല സന്ദേശം കണക്കിലെടുത്ത് ഇന്ത്യ ഇവരെ കൈമാറുമെന്നാണ് കരുതുന്നതെന്നും പാക്ക് വിദേശകാര്യ വക്താവ് പറഞ്ഞു.

Latest